പ്രസ്ഥാന പങ്കാളിത്തം

ലോകത്തും സമൂഹത്തിലും നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന സ്വയം സന്നദ്ധരും സമർപ്പിതരുമായ ഒരു ജനതയാണ് ഈ പ്രസ്ഥാനത്തിന്റെ അടിത്തറ. “ സാമുദായിക സേവനം ദൈവ സേവനത്തിനു തുല്യമാണെന്ന് ” കരുതുന്ന ഈ നിശ്കാമ കർമ്മികൾ കേവലം ദൈവ പ്രീതിയില്ലാതെ വേറെയൊന്നും പ്രതീക്ഷിക്കുന്നില്ല.

ഗുലാന്റെ പുസ്തകങ്ങൾ വായിച്ചും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശ്രവിച്ചുമാണ് അധികപേരും ഹിസ്‌മിത്തിലേക്ക് കടന്നു വരുന്നത്.ഇതിൽ പ്രവർത്തിക്കുന്നവരുടെ സ്വഭാവ വൈശിഷ്ടങ്ങളും ആത്മാർത്ഥതയും മറ്റൊരു കാരണമാണ്.

ഈ പ്രസ്ഥാനത്തിൽ ഒരുപാട് തുർക്കികൾ പ്രവർത്തിക്കുന്നുണ്ട്. അവർ തുർക്കികളെയും അവരുടെ സംസ്കാരത്തെയും ബഹുമാനിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഭംഗം വരുത്തുന്ന ഒരു കാര്യത്തിലും കൂട്ട്കൂടാറില്ല ഇവർ.

പ്രവർത്തകരിൽ സിംഹഭാഗവും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ്, പഠന ശേഷവും അവർ ഇതിന്റെ ഭാഗമായി തുടരുന്നു. ഇരുപത്തിയഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം വരുന്ന ഇവരിലധികവും മിഡിൽ - അപ്പർ ക്‌ളാസ്സുകളിൽ നിന്നും വരുന്നവരും ഉന്നത വിദ്യാഭ്യാസം കൈവരിച്ചവരുമാണ്.

രാഷ്ട്രീയ പാർട്ടികൾ മനസ്സുകളിൽ സ്വാധീനം ചൊലുത്തുന്നതിനേക്കാൾ കൂടുതൽ, ഗുലാൻ മൂവ്മെന്റിന് അതിന്റെ അണികളിൽ സ്വാധീനം ചെലുത്താനാകും. ഇതിൽ നിന്ന് കിട്ടുന്ന എനർജിയാണ് എപ്പോഴും മുന്നോട്ട് പോകാനുള്ള ഒരു ചാലക ശക്തിയായി അണികളിൽ പ്രവർത്തിക്കുന്നത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പോലോത്ത അനൗപചാരിക പ്രവർത്തനങ്ങളിലും, വിദ്യാഭ്യാസ - മത സൗഹാർദ സംവാദങ്ങൾ പോലോത്ത അനൗപചാരിക പ്രവർത്തനങ്ങളും വലിയൊരു വിജയം തന്നെയാണ് മൂവ്മെന്റ് കൈവരിച്ചിട്ടുള്ളത്.

ഹിസ്‌മിത്തിൽ ചേരാനും പുറത്തു പോകാനും പ്രതേകിച്ചു ചട്ടങ്ങളോ കാര്യങ്ങളോ ഒന്നും തന്നെയില്ല. ആർക്കും എപ്പോഴും കടന്നുവരാനും പുറത്തുപോകാനും സ്വാതന്ത്യമുണ്ട്. മൂവ്മെന്റിലേക്ക് കടന്നു വരുന്നതോടു കൂടി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഗുലാൻ മൂവ്മെന്റിൽ ആർക്കും തന്നെ മെമ്പർഷിപ് കാർഡ് നൽകുന്നില്ല. മൂവ്മെന്റിൽ തുടർന്ന് പോകാൻ അതിന്റെ എല്ലാ ആശയങ്ങളോടും യോജിച്ചു പോകണമെന്നില്ല. തന്റെ താല്പര്യവും അഭിരുചിയുമനുസരിച് പ്രവർത്തിച്ചാൽ മതി. ഹിസ്‌മിത്തിൽ ഇറങ്ങി പ്രവർത്തിക്കാതെ ആശയപരമായ സപ്പോർട്ട് മാത്രം നൽകി വരുന്നവരുമുണ്ട്.

സാമുദായിക സേവനത്തിൽ തൽപരരായ ഒരേ ചിന്താഗതിക്കാരായ ആളുകൾക്ക് ഒന്നിച്ചിരുന്നു പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് ഹിസ്മത്ത് ചെയ്യുന്നത്. ഇതിനെല്ലാമുള്ള പ്രതിഫലം ദൈവം നല്കുന്നതല്ലാതെ മറ്റൊന്നുമില്ല.

പ്രവർത്തകരെ ആകർഷിക്കാനായി പ്രത്യേക ഇൻസെന്റിവൊന്നും നല്കപ്പെടുന്നില്ല. നേരിട്ടു സേവന പ്രവർത്തനങ്ങളിൽ മുഴുകാനുള്ള അവസരം നൽകുന്നതിലൂടെ അവർക്കു കൂടുതൽ മോട്ടിവേഷനും ലഭിക്കുന്നു. തീർത്തും ധാർമ്മികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കുന്നവരാണ് ഹിസ്‌മിത്ത് പ്രവർത്തകർ.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2025 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.