മാധ്യമ പ്രസാധക സ്ഥാപനങ്ങൾ

ഗുലൻ ചിന്താധാരകളാൽ പ്രചോതിതമായി പ്രവർത്തിക്കുന്ന ഒരുപാട് ടി.വി ചാനലുകളുണ്ടെങ്കിലും സമാൻ യോളുവാണ് മുൻനിരയിൽ നിൽക്കുന്നത്. പക്ഷപാതം കാണിക്കാതെ പ്രവർത്തിക്കുന്നതിനാലും സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നതിനാലും, കുടുംബാധിഷ്‌ഠിതമായ പ്രോഗ്രാമുകൾക് പ്രാമുഖ്യം നല്കുന്നതിനാലും സമാൻ യോളു ജന ശ്രദ്ധ പിടിച്ചു പറ്റി. മാത്രമല്ല സാറ്റലറ്റ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംപ്രേഷണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

യു എസിലെ Ebru T.V ചാനലിന്റെയും പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനുതകുന്ന രീതിയിൽ തയ്യാറാക്കപ്പെട്ട പ്രോഗ്രാമുകളിൽ വിദ്യാഭ്യാസ കലാശാസ്ത്രീയ സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടുന്നു.

വിവിധ രാജ്യങ്ങളിലായി 35 ഓളം രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന “സമാൻ” പത്രം അതിന്റെ നിലപാടുകൾ വേറിട്ടു നിൽക്കുന്നു. 50 കളിൽ അധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന “ജിഹാൻ” ന്യൂസ് ഏജൻസിയും അതി പ്രശസ്തമാണ്.

1979 മുതൽ പ്രവർത്തിക്കുന്ന “ Sizinti ” മാസിക ശാസ്ത്രീ യവും സാംസ്കാരികവുമായ പ്രസിദ്ധീകരണങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ “ The Fountain ” മാസിക ശാസ്ത്രീയവും ആത്മീയവുമായ പുസ്തകങ്ങൾ പബ്ലിഷ് ചെയ്യുന്നു.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2025 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.