ഖുർആൻ

മനുഷ്യ ഹൃദയത്തെയും, ആത്മീയതോയും ബോധ മണ്ഡലത്തെയും ഭൌതികാ-സ്ഥിത്തെയും മനുഷ്യത്വത്തിൻെ വ്യാപ്തിയേയുമെല്ലാം പരിഗണിച്ചാണ് ഖുർആൻ അവതീർണ്ണമായിട്ടുള്ളത്.

വർത്തമാന കാലത്ത് കോടാനുകോടി ജനങ്ങൾ ജീവിത മാർഗ രേഖയായി പിന്തുടരുന്ന ഈ വിശുദ്ധ ഗ്രന്ഥം അതിലെ സ്ഥായിയും സുസ്ഥിരവുമായ ദൈവിക ത്വത്തങ്ങളാൽ ഓരോ വ്യക്തിയെയും അനന്തമായ സന്തോഷത്തിന്റെ പ്രകാശ ലോകത്തേക്ക് വഴി നടത്തുന്നു.

ലോകം അടക്കി ഭരിക്കുകയും അതുല്യരായ പണ്ഡിതരെയും ത്വത്ത്‌ഞാനികളെയും വിശ്വാസത്തിന് സമർപ്പിക്കുകയും ചെയ്ത ഉത്തമ സമൂഹങ്ങൾക്കും തലമുറകൾക്കുമെല്ലാം അവരുടെ വഴികളിൽ പ്രകാശ ഗോപുരമായി വഴി കാണിച്ചത് ഖുറാനായിരുന്നു.

അവതീർണ്ണമാക്കപ്പെട്ട കാലം മുതൽ തന്നെ ഖുർആൻ ഒരുപാട് എതിർപ്പുകൾക്കും നിഷേധാത്മക നിരൂപങ്ങൾക്കും വിധേയമായിരുന്നു. എന്നിട്ടും ഖുർആൻ അതിന്റെ ജൈത യാത്ര തുടർന്ന്.

ഖുർആൻ ഹൃദയങ്ങളെ വജൃ തുല്യമാക്കുന്നു. ആത്മാവിനെ പ്രകാശിതമാക്കുന്നു. സത്യമാർഗത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങളെ കൃത്യമായി അനാവരണം ചെയ്യുന്നു. ,പക്ഷെ, ഒരിറ്റു വെള്ളത്തിൽ ഒരു വർഷ കാലത്തെയും വിരിഞ്ഞ് പരിമളം പരത്തുന്നൊരു പുഷ്പത്തിൽ മൊത്തം പ്രപഞ്ചത്തിന്റെ സൗന്ദര്യം കാണാനും ആസ്വദിക്കാനും കഴിയുന്നൊരു വിശ്വാസിക്കു മാത്രമേ ഈ ദൈവിക ഗ്രന്ഥത്തിന്റെ ആന്തരികാർത്ഥങ്ങളെ അറിയാനും ആവാഹിക്കാനും സാധിക്കൂ എന്നു മാത്രം.

അറബികളും അനറബികളുമായ പണ്ഡിതരും ജ്ഞാന ഭിഷുക്കളും,അതിലെ സൂക്തങ്ങൾ തങ്ങളുടെ കർണ്ണ പുടങ്ങളിലലയടിച്ചപ്പോൾ ആശ്ചര്യ ചിത്തരായി തല കുനിച്ച് മുട്ടു മടക്കിയ ഹൃദ്യ മനോഹരമായ ഭാഷാ ശൈലിയാണ് ഖുർആൻ ഉപയോഗിച്ചത്. അതിലെ സത്യങ്ങളെയും ഉള്ളടക്കങ്ങളെയും അടുത്തറിഞ്ഞവരെല്ലാം ഈ ദൈവിക സന്ദേശത്തിന് മുന്നിൽ ശിരസ് കുനിച്ചിട്ടേ ഉള്ളൂ.

ഖുർആനിക സന്ദേശങ്ങളെ വിശ്വസിക്കുകയും ശിരസാ വഹിക്കുകയും ചെയ്ത വിശ്വാസി സ്മോഊഹങ്ങൾക്കെല്ലാം ഐക്യ സ്വരത്തിൽ മുന്നേറാൻ സാധിച്ചിട്ടുണ്ട്, സാധിക്കുകയും ചെയ്യും. എന്നാൽ അതിൽ വിശ്വസിക്കാത്തവർക്ക് സത്യ വിശ്വാസിയാവാനോ തങ്ങളുടെ സാമൂഹികാന്തരീക്ഷത്തിൽ ഏക സ്വരം കൊണ്ടുവരാണോ സാധ്യമായിട്ടില്ല.

" വിശ്വാസം മനുഷ്യന്റെ ബോധമനസ്സിൽ ബന്ധിതമാണ്‌". എന്നു പറയുമ്പോൾ " ഞാൻ ഏക നഥാനിലും അവന്റെ ദൂതനിലും ദൈവിക ഗ്രന്ഥമായ ഖുർആനിലും ബോധമനസ്സ് കൊണ്ട് ഉറപ്പിച്ചും നാവു കൊണ്ട് ഉച്ചരിച്ചും വിശ്വസിക്കുന്നു " എന്നാണ് വിവക്ഷ. അതിനാൽ ഏതൊരാരാധനയും ഈയൊരു സംജ്‌ഞയിലേക്കും ദൃഡ .. വിശ്വാസത്തിലേക്കുമാണ് എത്തിച്ചേരുന്നത്.

അവിശ്വാസത്തിന്റെയും അജ്‌ഞതയുടെയും തമോഗർത്തങ്ങളിൽ മനുഷ്യത്വം ഉഴറി നടന്നിരുന്ന കാലത്ത് ഖുർആൻ ഉദ്ധീപനത്തിന്റെ പ്രളയം തീർക്കുകയും ലോകത്തെ അതിന്റെ പ്രകാശധാരയിൽ മുക്കിയെടുക്കുകയും ചെയ്തു. അങ്ങനെ ഖുർആൻ അതുല്യവും അനുപവമായൊരു വൈജ്ഞാനിക വിപ്ലവത്തിന് നാന്തി കുറിച്ചു . ചരിത്രം അതിന്റെ നേർസാക്ഷിയാണ്.

മാനവികതയുടെ അർത്ഥവും പ്രകൃതവും സത്യവും ജ്ഞാനവും അസ്തിത്വവും പ്രകൃതിയും സൃഷ്‌ടാവിന്റെ നാമ വിശേഷണങ്ങളും കൃത്യമായ രീതിയിൽ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഏക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ.

മറ്റൊരു ഗ്രന്ഥത്തെയും ഇക്കാര്യത്തിൽ ഖുർആനുമായി തുലനം ചെയ്യുക സാധ്യമല്ല. ത്വത്ജ്ഞാനികളുടെ ത്വാത്തിക ഗ്രന്ഥങ്ങളും ജ്ഞാന ഭിഷുക്കളുടെ ചിന്താധാരകളും പരിശോധിച്ചാൽ നിങ്ങൾക്കിത് മനസ്സിലാകും.

യുക്തനായ നീതിയും, യഥാർഥ സ്വാതന്ത്ര്യവും, സന്തുലിത നന്മയും മഹത്വവും,സഹജീവിയോടുള്ള അനുകമ്പയും കൃത്യമായി മനസ്സിലാക്കി തരികയും പ്രഖ്യാപനം നടത്തുകയും ചെയ്ത ഗ്രന്ഥമാണ് ഖുർആൻ. അടിച്ചമർത്തുകൾക്കെതിരെ ശബ്‌ദിക്കുകയും, ബഹു ദൈവാരാധനക്കും, അനീതിക്കും, അജ്ഞതക്കും, പലിശക്കും, കൈക്കൂലിക്കും, കള്ളത്തരങ്ങൾക്കും കള്ള സാക്ഷ്യങ്ങൾക്കുമെതിരെ ശക്തമായ നയ നിലപാടുകൾ കണ്ടെത്തുക സാധ്യമല്ല.

അനാഥരെയും വലംബരെയും നിഷ്കളങ്കരെയും സംരക്ഷിക്കണമെന്ന് ബോധനം നടത്തുന്നതോടൊപ്പം അധികാരിയെയും അടിമയെയും ഉന്നതനെയും ഒന്നുമല്ലാത്തവനെയും അന്യായക്കാരനെയും അക്രമിയെയും ഒരേ താളത്തിലിരുത്തി വിചാരണ നടത്തി ന്യായാന്യായങ്ങൾ തീരുമാനിക്കുന്ന ഒരേയൊരു ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ.

ഖുർആൻ അന്ത വിശ്വാസങ്ങളുടെ സ്രോതസ്സാണെന്ന വാദം പതിനാല് നൂറ്റാണ്ട് മുംബ് അജ്ഞരായ അറബികൾ നടത്തിയ ജൽപനങ്ങളുടെ തനിയാവർത്തനം മാത്രമാണ്. ഇത്തരം കാഴ്ച്ചപ്പാടുകൾ ബൌദ്ധികവും ത്വാത്തികവുമായ അവലോകനങ്ങളെ പരിഹാസ്യമാക്കുകയാണ്.

ഖുർആനെയും അത് കൊണ്ട് വന്ന ആശയങ്ങളെയും വിമർശകാത്മക നിരൂപണം നടത്തുന്നവർക്ക്, മൈത്രിയും ക്രമസമാധാനവും ശാന്തിയും സുരക്ഷയും ശുശ്കമായൊരു കാലയളവിൽ താത്കാലികമായെങ്കിലും ഉറപ്പ് തരുന്ന ഒരു പ്രത്യായ ശാസ്ത്രമവതരിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ!... എന്നാൽ ഖുർആൻ അന്യമായ ചില മൂല്യങ്ങളിൽ അതിഷ്‌ഠിതമായുയർന്നു വന്ന അസ്ഥിരമായ സംസ്കാരങ്ങളെയും, പ്രയാസങ്ങളിലും അടിച്ചമർത്തപ്പെടലുകളിലും മനം നൊന്ത് കേഴുന്ന, ഖുർആന്റെ പ്രകാശം ലഭിക്കാത്തരു ലോകത്തെ കാണുമ്പോൾ ഈ വിപരീത ബുദ്ധി എത്ര അർത്ഥ ശൂന്യമാണെന്നത് സുവ്യക്തമാണ്.

മനുഷ്യ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ ജീവിത രീതിയും നിയമാവലിയും അവതരിപ്പിച്ചത് ഖുർആൻ മാത്രമാണ്. വർത്തമാന കാലത്ത് സര്വലോകാംഗീകാരം നേടുകയും പ്രയോഗികമാക്കപ്പെടുകയും ചെയ്ത പല മനോഹര നിയമങ്ങളും നിയമ നിർമ്മാണങ്ങളും യദാർത്ഥത്തിൽ ആയിരത്തി നാന്നൂറ് വർഷങ്ങൾക്ക് മുമ്പേ അവതീർണ്ണമായതും പ്രഖ്യാപിക്കപ്പെട്ടതുമാണ്. അപ്പോൾ, ആധുനിക മുസ്ലിമിന്റെ ഈ പരിതാപകരമായ അവസ്ഥയുടെ യഥാർത്ഥ ഉത്തരവാദി ആരാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

യഥാർത്ഥത്തിൽ ഖുർആനിനെ വിമർശനാത്മക നിരൂപണം നടത്തുന്നവരിലധികവും വിമര്ശനമെന്നത് കൂലിതത്തൊഴിലായി സ്വീകരിച്ചവരാണ് എന്നതിനപ്പുറം ഖുർആന്റെ സന്ദേശങ്ങളെ കുറിച്ചും തങ്ങളുടെ അറിവില്ലായ്മയെ കുറിച്ചും അവർ അജ്ഞരാണ്. ഖുർആനിനെ വേണ്ട രീതിയിൽ വായിക്കാതെയും ഗവേഷണം നടത്താതെയും തങ്ങളുടേതായ അഭിപ്രായ പ്രകടനങ്ങളെ ആളുകൾ ഖുര്ആന് മേൽ കെട്ടി വെക്കുന്നു എന്നത് വലിയൊരു വലിയൊരു .വിരോധാഭാസമാണ്. യഥാർത്ഥത്തിൽ ശാസ്ത്രത്തിനു നേരെ മുഖം തിരിക്കുന്ന ചില അജ്ഞരായ ജനങ്ങളുടെയും ഈ വിഭാഗം ആളുകളുടെയും ഇടയിൽ യാതൊരു വ്യത്യാസവും കാണാൻ സാധ്യമല്ല. ലോകം സത്യത്തിനു നേരെ കൺ തുറക്കുന്നൊരു പുലർ കാലത്തിനായി നമുക്ക് കണ്ണ് നട്ട് കാത്തിരിക്കാം. ഖുർആനിൽ വിശ്വസിക്കുന്നവർ അന്ത്യ ദൂതർ മുഹമ്മദ് നബി (സ്വ) യിലും വിശ്വസിക്കും. ഖുർആനിൽ വിശ്വസിക്കാത്തവന് പ്രവാചകരിലോ, പ്രവാചകരിൽ വിശ്വസിക്കാത്തവന് സൃഷ്‌ടാവിൽ വിശ്വാസമർപ്പിക്കാനോ സാധ്യമല്ല. ഇതാണ് യഥാത്ഥ വിശ്വാസിയാകുന്നതിനുള്ള മാനദണ്ഡം.

ഖുർആൻ, സൃഷ്‌ടാവിന്റെ സന്നിധിയിൽ പ്രതിപാതിക്കപ്പെടാവുന്ന സ്ഥാനത്തോളം ഉന്നതിയിലേക്ക് ഉയരാൻ സൃഷ്‌ടിയെ പ്രാപ്തനാക്കുന്നു. ഈ മോഹന സ്ഥാനം കൈവരിച്ചവർക്കെല്ലാം ഖുർആനിലൂടെ തങ്ങളുടെ സൃഷ്‌ടാവ് തങ്ങളോട് സംവദിക്കുന്നത് മൻസിയിലാക്കാനാവും. അവറൊരു പ്രതിജ്ഞയെടുക്കുന്നെങ്കിൽ അതവരുടെ സൃഷ്‌ടാവിന്റെ നാമത്തിൽ മാത്രമായിരിക്കും. ഭൗതിക ലോകത്ത് ജീവിച്ചിരിക്കുമ്പോൾ തന്നെ ഖുർആനിക സൂക്തങ്ങളുടെ പ്രകാശ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ മരണവും മരണാന്തര ജീവിതവും വിചാരണയുടെ ദിനങ്ങളും സ്വിറാഥും നരക തീക്ഷണതയും സ്വർഗീയ സൗഭാഗ്യങ്ങളുമെല്ലാം ആത്മാവിന്റെ അന്തഃസത്തയിൽ നിന്നും അസ്തിത്വത്തിൽ നിന്നും പുറത്ത് പോയവരാണ്.

സമീപ ഭാവിയിൽ ലോകത്തെ ലോകത്തെ മൊത്തം അമ്പരപ്പിലും ആശ്ചര്യത്തിലും നിർത്തി,അറിവിന്റെ കലയുടെയും കൈവഴികളെല്ലാം അവരുടെ അടിസ്ഥാന സ്രോതസ്സ് തേടി ഖുർആനെന്ന ഞാന സമുദ്രത്തിൽ ഒഴുകിച്ചേർന്നൊരുമിക്കും. അന്ന് പണ്ഡിതരും ഗവേഷകരും കലാകാരന്മാരുമെല്ലാം ആ ഞാനാ സമുദ്രത്തിൽ വെച്ച് പരസ്പരം കണ്ടുമുട്ടുകയും തിരിച്ചറിയുകയും .ഭൂതവും വർത്തമാനവും ഒന്നിച്ച് കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏകനായ സൃഷ്‌ടാവിൽ വിശ്വസിക്കുന്ന ഒരാൾക്കും വരാനുള്ള കാലം ഖുർആനിന്റേതാണെന്ന് വിശ്വസിക്കുന്നത് പ്രയാസകരമായ കാര്യമല്ല.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2024 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.