സ്വയം പ്രഖ്യാപിത പ്രവാസം (1992)

1990 കളിൽ പ്രമുഖ രാഷ്ട്രീയ മത നേതാക്കളുമയി ഗുലൻ നടത്തിയ കൂടിക്കാഴിച അദ്ധേഹത്തിൻെ കർമ്മപദ്ധതികൾക്ക് കൂടുതൽ ശക്തിപകരാൻ സഹായിച്ചു. Turgut Ozal, Tansu Ziller, Abraham Foxma Popa II, Jhon Paul എന്നിവരുമായുള്ള നിരാന്തര ചർച്ചകൾ ആണ് മത വിഷയങ്ങളിൽ ഗഹനമായി ആധികരികതയോടെ ഇടപെടാൻ അദ്ധേഹത്തിന് ഊർജ്ജം പകർന്നത്.1995 ൽ തുർക്കിയിലെ ആഭ്യന്തര വിഷയങ്ങളും പ്രധാന മന്ത്രിയായിരുന്ന Tansu Giller മായി നടത്തിയ അഭിമുഖങ്ങളുടെ ആസ്പദിച്ച് തുടർച്ചയായ റിപ്പോർട്ടുകൾ ചെയ്തു കൊണ്ടിരുന്നു അദ്ധേഹം. ഇസ്ലാമും രാഷ്ട്രിയവും സ്ത്രീ വിദ്യാഭ്യാസവുമെല്ലാം ഈ റിപ്പോർട്ടിൽ വിഷയീഭവിച്ചു എന്നുള്ളതാണ് ഇതിലെ കാതലായ വശം. തത്വത്തിൽ ഇസ്ലാമിക സന്ദേശ പ്രസരണം സാധ്യമായിടത്തൊക്കെ സാധ്യമായ രീതികളുപയോഗപ്പെടുത്തി അതു നിർവ്വഹിക്കുവാൻ ഉത്സാഹിച്ചു അദ്ധേഹം.

1999 ലാണ് ഗുലൻെ ജീവിതത്തിലെ നിർണ്ണായകമായ ഒരു വഴിത്തിരിവുണ്ടാകുന്നത്. ആരോഗ്യ കാരണങ്ങൾ മൂലം അമേരിക്ക സന്ദർശിക്കുകയും തുടർന്നങ്ങോട്ട് അമേരിക്കയിലെ പെൻസിൻ വാനിയയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നതോടെയാണ് ഗുലൻ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. സ്വയം പ്രഖ്യാപിത പ്രവാസമെന്ന നിലക്ക് പ്രഖ്യാപിത പ്രവാസമെന്ന നിലക്ക് വ്യാഖ്യാനിക്കപ്പെട്ട ഈ നാടു മാറ്റം പക്ഷേ അദ്ധേഹത്തെ സംബന്ധിച്ചെടുത്തോളം തൻെ ദൌത്യനിർവ്വഹണത്തിന് വിഘാത ശൂന്യമായ ഒരിടം കണ്ടെത്തലായിരുന്നു.

പെൻസിൽവാനിയയിലെ പ്രവാസ ജീവിതം അദ്ധേഹത്തിൻെ സ്വതീരുമാനത്തിലധിഷ്ടിതമായിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട നിലനിൽകുന്ന ആരോപണങ്ങൾ കുറച്ചൊന്നുമല്ല. 1999 ഫെബ്രുവരി 28 ന് അദ്ധേഹത്തിൻെ മേൽ ചാർജ്ജ് ചെയ്യപ്പെട്ട കേസായിരുന്നു ഈ ആരോപണങ്ങൾക്കാധാരം. ചില പ്രധാന ട്ടർക്കിഷ് ചാനലുകളിൽ സംപ്രേഷണം ചെയ്യപ്പെട്ട അദ്ധേഹത്തിൻെ പ്രഭാഷണത്തിൽ രാഷ്ട്രത്തിൻെ മതേതര നിലപാട് എടുത്ത്മാറ്റി ശരീഅത്ത് നിയമാനുസൃതമായി പുതിയൊരു ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ആവശ്യമുന്നയിച്ചു എന്നായിരുന്നുകേസ്. എന്നാൽ Amnesty പോലും തള്ളിക്കളഞ്ഞ ഈ കേസ് അല്ല അദ്ധേഹത്തിൻെ പ്രവാസത്തിലേക്ക് നയിച്ചെതെന്നാണ് നിശ്പക്ഷ വിലയിരുത്തൽ.

ഈ കേസുമായി ബന്ധപ്പെട്ട് നിരന്തരം ചർച്ചകൾ ഉയർന്ന് വന്നെങ്കിലും, ട്ടർക്കിഷ് കോടതികൾ പലതണ വാദം കേട്ടെങ്കിലും ഒടുവിൽ കേസിൽ അദ്ധേഹത്തിൻെ നിരപരാധിത്വം തെളിയിച്ചായിരുന്നു വിധി വന്നത്. 2008 ലായിരുന്നു തത്സംഭവം, പക്ഷെ അതിൻെ ദുർഫലങ്ങൾ ഇപ്പോഴും അദ്ധേഹത്തെ വേട്ടയാടുന്നുവെന്നതാണ് ഇതിലെ മറ്റൊരു കാര്യം.

പെൻസിൽവാനിയ കേന്ദ്രമാക്കിയാണ് ഗുലൻെയും അദ്ധേഹത്തിൻെ സന്നദ്ധ സംഘടനങ്ങളുടെയും പ്രവർത്തനങ്ങൾ നിലവിൽ നടന്ന് പോരുന്നത്. ആത്മീയതയിലൂന്നിയ “സുവർണ്ണ തലമുറ” ലക്ഷ്യം വെച്ചുള്ള പുതിയ പദ്ധതികൾക്കാണ് അദ്ധേഹം ഇപ്പോൾ ലക്ഷ്യം കേന്ദ്രീകരിക്കുന്നത്. ലോക സമാധാന സംരംഭങ്ങൾ മതാന്തര സംവാദങ്ങൾ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സജീവ സാന്നിധ്യമാണിന്നദ്ധേഹം. മത സമൂഹ മേഘലയിൽ അദ്ധേഹം നൽകിയ സംഭാവനകൾക്ക് ലഭിച്ച അംഗീകാരങ്ങൾ അനധിയാണ്. Gandhi – King I keda Peace award (2015), Member of the most 100 influential persons in the world (2013), the most influential Muslims in the world (2012), Amman urdun തുടങ്ങിയ അവയിൽ ചിലതാണ്.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2024 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.