1990 - 2000
ഹിസ്മത്ത് മൂവ്മെന്റിന്റെ സുവർണ്ണ കാൽവെപ്പിന് സാക്ഷിയായ ദശകം. സോവിയറ്റ് യൂണിയന്റെ തകർച്ച മധ്യേഷ്യയെ വിദ്യാഭ്യാസ സംരംഭത്തെ പിടിച്ചു കുലുക്കുകയും സംരംഭങ്ങൾക്കുള്ള ആവശ്യകത ഉയർന്നു വരികയും ചെയ്തു. ഈ അവസ്ഥാ വിശേഷം, നിസ്വാർത്ഥരായ ഹിസ്മത്ത് പ്രവർത്തകരെ മധ്യേഷ്യയിലേക്ക് ആകർഷിക്കുകയും അവിടെ പുതിയ വിദ്യാഭ്യാസ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുർക്കിയിൽ സ്ഥാപിച്ച വിദ്യാഭ്യാസ രീതികൾ അവർ മധേഷ്യക്ക് പരിചയപ്പെടുത്തുകയും അന്തർദേശീയ തലത്തിൽ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഈ ലക്ഷ്യാസൽക്കാരത്തിനായി ആയിരക്കണക്കിന് നിസ്വാർത്ഥ കാമികൾ തങ്ങളുടെ നാടും വീടും വിട്ട് വിത്യസ്ത രാഷ്ട്രങ്ങളിലേക്ക് പലായനം ചെയ്യാൻ തയ്യാറാവുകയും ചെയ്തു.
ഇന്ന് ഈ വിദ്യാഭ്യാസ ശൃംഖല 140 രാഷ്ട്രങ്ങളിലായി പരന്ന് കിടക്കുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും അതാത് രാഷ്ട്രങ്ങളിലെ ഏറ്റവും ഉന്നത സ്ഥാപനങ്ങളായി വളർന്നു വന്നതും വളരെ ശ്രദ്ധാകരമാണ്.
- - ൽ സൃഷ്ടിച്ചു.