സാമൂഹിക പ്രവർത്തനങ്ങൾ

ആവശ്യക്കാരനെ സഹായിക്കുക അതാണ് ഗുലാൻ മൂവ്മെന്റ് ലക്ഷീകരിക്കുന്നത്. അവിടെ മത വർഗ്ഗ വർണ്ണ വിവേചനത്തിന് പ്രസക്തിയില്ല.

“മറ്റുള്ളവർക്ക് സഹായം എത്തിച്ചു കൊടുക്കുക എന്നത് വളരെ വലിയ പുണ്യ കർമ്മമാണ്‌, മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ജീവിതം മാറ്റി വെക്കുന്നവർ നിസ്വാർത്ഥരായിരിക്കും, മനസ്സിൽ പരസ്പര വൈരത്തിന്റെ വേലിക്കെട്ടുകളില്ലാതെ ജീവിക്കുന്നവരാണ് യഥാർത്ഥ വിജയികൾ". (M.Fethullah Gulen .Pearls of Wisdom).

ഗുലാൻ ചിന്തകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഉടലെടുത്ത "കിംസേ യോക് മു" എന്ന സ്വയം സന്നദ്ധ സേവക സംഘടന, ഇന്ന് തുർക്കിയിലെ ഏറെ സ്തുത്യർഹമായ സംരംഭമാണ്. ലോകത്തും തുർക്കിയിലുടനീളവും, പ്രകൃതി ദുരന്തങ്ങളാലും മറ്റു പ്രശ്നങ്ങളാലും അവശതയനുഭവിക്കുന്നവർക്ക് ഈ ഉചിതമായ രീതിയിൽ കൃത്യസമയത്ത് സഹായമെത്തിച്ചു കൊടുക്കലാണ് ഈ സംഘടനയുടെ ലക്‌ഷ്യം.

അതിനൂതനമായ ഫണ്ട് റൈസിംഗ് ടെക്‌നിക്കുകൾ ഉപയോഗിച്ച് നടത്തിയ ധനശേഖരണത്തിലൂടെ സുനാമി ബാധിതർക്കും, ബംഗ്ലാദേശിലെ പ്ലെയ ബാധിതർക്കും, പാകിസ്ഥാൻ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിലെ ഭൂകമ്പ ബാധിതർക്കും വളരെ പ്രശംസനീയമായ രൂപത്തിൽ സഹായമെത്തിക്കാൻ അവർക്കായി. ഈ രാജ്യങ്ങളിലായി ഇരുപതോളം സ്‌കൂളുകൾ പണിതു നൽകുകയുണ്ടായി. വർഷങ്ങളായി പല ആഫ്രിക്കൻ രാജ്യങ്ങളിലും നിർധനർക്ക് സഹായമെത്തിക്കുകയും ചെയ്യുന്നുണ്ട് "കിംസ് യോക് മു".

അമേരിക്കയിൽ പല ഭാഗങ്ങളിലും ഗുലാൻ ചിന്തകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട പ്രവർത്തിക്കുന്ന സംഘടനകളെ നമുക്ക് കാണാനാകും. 2008 ൽ ന്യൂ ജഴ്സിയിൽ സ്ഥാപിതമായ “ Helping Hands Relief Foundation ” അതിനൊരു ഉദാഹരമാണ്. ആതുര സേവന രംഗത്തും പ്രകൃതി ദുരന്തനിവാരണ മേഖലയിലും അവർ അവിടുത്തെ നിറ സാന്നിധ്യമാണ്.

ഇതര ചിന്താഗതിക്കാരായ ഡോക്റ്റര്മാരും ബിസിനസ്സ്മാന്മാരും ചേർന്ന് നടത്തുന്ന തുർക്കിയിലെ വിവിധ ഭാഗങ്ങളിലും ഒട്ടനവധി ഹോസ്പിറ്റലുകളുണ്ട്. ആതുരശുശ്രൂഷ മേഖലയിലെ അതിനൂതനമായ സാങ്കേതിക വിദ്യകൾ പാവപ്പെട്ടവർക്ക് കൂടി ഉപകാരപ്രദമാകും വിധമാണ് അവർ പ്രവർത്തിക്കുന്നത്.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2025 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.