ഹിസ്മത്ത് മൂവ്മെന്റ്

1975 കളിൽ ഗുലൻ വ്യക്തി പ്രഭാവത്തിലൂടെ വന്ന സംഘടന സംവിധാനമാണ് ഹിസ്മത്ത് മൂവ്മെൻ്. ഗുലൻ മൂവ്മെൻ് എന്ന പേരിലാണ് ഇത് ആഗോളാടിസ്ഥാനത്തിൽ ജനകീയമായിരിക്കുന്നത്. തുർക്കിയിലെ പ്രശസ്ത സൂഫിയായിരുന്ന സഈദ് നൂർസിയുടെ തത്വവീക്ഷണവും തൻെ Social Islamistic ചിന്തകളും ഉൾച്ചേർത്താണ് ഗുലൻ ഹിസ്മത്ത് മൂവ്മെൻെുണ്ടാക്കുന്നത്. ഇസ്ലാമിൻെ പ്രയോഗികോക്തിക്ക് വ്യവസ്ഥാപിതമായ ഒരു രീതിയുണ്ടാക്കുക എന്നതായിരുന്നു ഗുലൻ ഇതുവഴി ലക്ഷ്യം വെച്ചത്. 75 കളിൽ തുർക്കിയിലെ മാറിവന്ന സാമൂഹിക സാഹചര്യത്തിൽ ഗുലൻെ ആശയങ്ങൾക്കും സംഘടനാ സംവിദാനത്തിനും വൻ ജനകീയത ലഭിച്ചു. വിശേഷാർത്ഥത്തിൽ യവ ജനങ്ങളാണ് ഗുലനെ ഏറ്റെടുത്തത്. ഇന്ന് ലോകത്ത് 180 രാഷ്ട്രങ്ങളിലായി പരക്കെ വ്യാപിച്ച് കിടക്കുന്ന ബഹുലമായ ഒരു മുസ്ലിം മുന്നേറ്റ ശക്തിയായി മാറിയിട്ടുണ്ട് ഹിസ്മത്ത്.

തികച്ചും വിശ്വാസത്തില്‍ അധിഷ്ടിതമായി സാമൂഹിക, വിദ്യാഭ്യാസ സാംസ്കാരിക ചുറ്റുപാടുകളെ പരിപോഷിപ്പിച്ച് അതിലൂടെ ഭൌതികതയുടെ അതീവ കുത്തൊഴിക്കിലും മതത്തിന്റെ അതിര്‍വരമ്പുകൾ ലംഘിക്കാതെ സമൂഹത്തിനുതകുന്ന രീതിയിലുള്ള വ്യക്തിത്വ വൽക്കരമാണ് സംഘടനയുടെ സ്ഥാപിത ലക്ഷ്യം. മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനായി സംഘടിച്ച ഒരു പറ്റം നിസ്വാര്‍ത്ഥ കാമികൾ എന്നാണു ഗുലൻ ഈ പ്രസ്ഥാനത്തെ വിശേഷിപ്പിക്കുന്നത്.

വ്യക്തിത വൽക്കരണം, ആതുര വിദ്യഭ്യാസ സേവനങ്ങൾ സ്വകാര്യ സ്കൂളുകൾ തുടങ്ങുന്ന സേവനങ്ങളാണ് സംഘടനയുടെ അടിസ്ഥാനിക പ്രവർത്തന മേഖലകൾ.

ഈ സേവനങ്ങളിൽ ചിലത് ഫത്ഹുല്ല ഗുലാന്റെ മാനുഷികദര്ശങ്ങളിൽ ആകൃഷ്‌ടരായ ചില നിഷ്കാമ കർമ്മികലാൽ ആരംഭം കുറിക്കപ്പെട്ടതും മറ്റു ചിലത് അനുഭാവികളിൽ നിന്ന് സാമ്പത്തിക സഹായത്തൽ നടത്തപ്പെടുന്നവയുമാണ്.

ഈ കാലത്ത് നാം അനുഭവിക്കുന്ന മാനുഷിക പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യാധിഷ്ഠിതമായി മത , ജാതി, ഭാഷ ഭേദമന്യേ എല്ലാവരെയും ഒരേ ചരടിൽ കോർത്തെടുത്ത ഹിസ്മത്തിന്റെ പ്രവർത്തനങ്ങൾ മാതൃക പരം തന്നെയാണ്. വളരെയധികം സിസ്റ്റമാറ്റിക് ആയ പ്രവർത്തനങ്ങൾക് പുറമെ സാമ്പത്തിക സ്രോതസ്സുകളുടെ ശേഖരണവും എടുത്തു പറയേണ്ട ഒന്നാണ്.

തുർക്കി മുസ്ലിം പാരമ്പര്യത്തിൽ നിന്ന് പിറവിയെടുത്ത ഒരു പ്രസ്ഥാനമാണ് ഹിസ്‌മത്ത് എങ്കിലും ഇന്ന് ലോകത്തിന്റെ നാനാ ദിക്കുകളിൽ മത, ജാതി, ഭാഷ വിവേചനമന്യേ സാന്നിധ്യമറിയിക്കുകയും മാതൃകാപരമായ പ്രവർത്തന രീതികൾ കാഴ്ച വെക്കുകയും ചെയ്യുന്നു. ഹിസ്‌മിത്തിന്റെ ഈ ആഗോള വളർച്ചയെ പ്രശസ്ത സോസിയോളജിസ്റ് ഹെലൻ എബെഗ് ഇങ്ങനെ വിലയിരുത്തുന്നു : " ഹിസ്‌മിത്തിന്റെ സംഘടന നേതൃത്വം, സേവകർ, സാമ്പത്തിക സഹായങ്ങൾ അതുപോലെതന്നെ ഈ വളർച്ചക്ക് പിന്നിലെ പ്രോത്സാഹനങ്ങൾ വിത്യസ്ത രാജ്യങ്ങളിൽ താമസിക്കുന്ന, അവിടേക്ക് കുടിയേറിയ തുർക്കി സമൂഹത്തിന് കടപ്പെട്ടിരിക്കുന്നു". (കൂടുതൽ വായനക്ക്: Helen Rose Ebaugh, The Gulen movement Aanalysis of a civil movement Rooted in Moderate Islam).